2011, ജനുവരി 12, ബുധനാഴ്‌ച

ഇടവപ്പാതി

വെടി കണ്ണേട്ട‍നെ ഞങ്ങള്‍ക്ക് വല്ലാത്ത പേടി ആയിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ അതുപോലെ തന്നെ സംഭവിക്കും. അതുകൊണ്ട് കണ്ണേട്ടന്‍ വരുമ്പോള്‍ എല്ലാവരും ഒളിച്ചിരുന്നു 'ട്ടോ..ട്ടോ' എന്ന് ഉച്ചത്തില്‍ പറയും. അത് കേള്‍കുമ്പോള്‍ കണ്ണേട്ടന് വല്ലാത്ത ദേഷ്യം ആണ്.

കണ്ണേട്ട‍ന്ടെ കഥ തമ്പുരാന്‍ എന്ന് വിളിക്കുന്ന ബാലേട്ടന്‍ ആണ് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത്. അത് ഇങ്ങനെ..

പണ്ട് പടയോട്ട കാലത്ത് കടല്‍ വഴി കൊള്ളക്കാര്‍ കരയില്‍ ഇതും. എനിട്ട്‌ എല്ലാം കൊള്ളയടിച്ചു തിരിച്ചു പോകും. കൊള്ളകാരുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ ബഡായി രാമേട്ടന് തല മണ്ടയില്‍ ഒരു ഐഡിയ പൊട്ടി വിരിഞ്ഞു.

"എടാ ബാല.. വെടി കണ്ണന്‍ വിചാരിച്ചാല്‍ കൊള്ളകാരെ ഓടിക്കാം..അവര്‍ വരുമ്പോള്‍ കണ്ണന്‍ എന്തെങ്കിലും പറഞ്ഞാല്‍ കപ്പല് വേണമെങ്കില്‍ കടലില്‍ മുങ്ങി പോകും.."

"വാട്ട്‌ ആന്‍ ഐഡിയ സര്‍ജി.." തമ്പുരാന്‍ ബാലേട്ടന്‍ അറിയാതെ പറഞ്ഞു പോയി..

അങ്ങിനെ എല്ലാവരും കൂടി വെടി കണ്ണേട്ട‍ന്ടെ വീട്ടില്‍ എത്തി സംഭവം മടിച്ചു മടിച്ചു അവതരിപ്പിച്ചു. കേട്ടപ്പോള്‍ ദേഷ്യം വന്നെങ്കിലും ഒരു നല്ല കാര്യം അല്ലെ എന്ന് കരുതി വെടി കണ്ണേട്ടന്‍ സമ്മതിച്ചു..

ഒരു നിലാവുള്ള രാത്രിയില്‍ അവര്‍ പുതിയങ്ങാടി കടപ്പുറം ലഷ്യമാക്കി യാത്രയായി..

നിലാവത്ത് ദൂരെ നിന്നും ഒരു കപ്പല്‍ വരുന്നത് ബഡായി രാമേട്ടന്‍ കണ്ടു..

"വെടി കണ്ണാ.. അല്ല വെറും കണ്ണാ... ദാ കണ്ടില്ലേ ആ കപ്പല്‍.. അത് കൊള്ളക്കാരാ.." ബഡായി രാമേട്ടന്‍ സ്വകാര്യമായി പറഞ്ഞു..

അല്ലെങ്കിലും രാമേട്ടന്‍ അങ്ങിനെയാ.. ആരും കാണത്തതു കാണും.. കേള്‍കാത്തതും കേള്‍ക്കും.. പറയാത്തത് പറയും.. അതുകൊണ്ടാണ് ബഡായി രാമേട്ടന്‍ എന്നു എല്ലാവരും വിളികുന്നത്.


എത്ര നോക്കിയിട്ടും വെടി കണ്ണേട്ടന്‍ കപ്പല്‍ കണ്ടില്ല..

"ഹോ.. എന്റെ രാമാ..നിന്ടെ ഒടുക്കത്തെ കണ്ണാ.. എന്റെ കണ്ണില്‍ കപ്പല് പോയിട്ട് ഒരു തോണിപോലും കാണുനില്ല.. "

കണ്ണേട്ടന്ടെ വെടി പെട്ടന്നായിരുന്നു..

ബഡായി രാമേട്ടന്ടെ കണ്ണ് ഫ്യൂസ് ആയി..

കണ്ണ് കാണിക്കാത്ത ഒരു ഡോക്ടര്‍ പോലും ഇല്ല. ഇപ്പോളും കാഴ്ച ഇല്ലാതെ രാമേട്ടന്‍ പാവം വെടി കണ്ണേട്ട‍നെ പ്രാകി നടക്കുന്നു.. ഈ കഥ കേട്ടതില്‍ പിന്നെ കണ്ണേട്ടന്‍ വരുമ്പോള്‍ ഞങ്ങള്‍ ഓടി ഒളിക്കും..

എന്താണെന്നറിയില്ല കണ്ണേട്ടന്‍ സംസരികുമ്പോള്‍ വല്ലാത്ത വാക്ക്ചാതുര്യം ആണ്. വലിയ വിദ്യാഭ്യാസം ഇല്ലാത്ത കണ്ണേട്ടന്‍ എങ്ങിനെ ഇങ്ങനെ സംസാരിക്കുന്നു എന്നു പലപ്പോഴും ആലോചിചിടുണ്ട്.

ഒരു ഇടവ മാസ സന്ധ്യ.. ഞങ്ങള്‍ പതിവ് പോലെ പുഴയോരത്തെക്ക് നടക്കാന്‍ ഇറങ്ങി.

പെട്ടന്നായിരുന്നു ആകാശം മേഘവൃതമായത്..പുഴയോരത്ത് എത്തുന്നതിനു മുന്നേ മഴ പെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും ഓടി ചെന്നു അവിടെയുള്ള ചായകടയില്‍ കയറി..പെട്ടന്ന് ഇടിയോടു കൂടി മഴ ശക്തി പ്രാപിച്ചു.. പകല്‍ വെട്ടം പോലെ മിന്നലും ശക്തമായ കാറ്റും.. ചായ പീടികയിലെ ഓടുകള്‍ ഓരോന്നായി റോഡിലേക്ക് പറന്നു നടക്കുന്നു.. എല്ലാവരും പേടിച്ചു വിറച്ചു..

എനിക്ക് വല്യ ഇഷ്ടം ആണ്. ഇടിയും മിന്നലും കാറ്റും എനിക്ക് വല്യ ഇഷ്ടം ആണ്. ഞാനത് ശരിക്കും ആസ്വദിച്ചു. മഴ ഒന്ന് അടങ്ങാന്‍ കുറെ നേരം എടുത്തു.. പാതി രാത്രി ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു യാത്രയായി..

പിറ്റേന്നാണ് മനസ്സിലായത്‌ തലേന്ന് പെയ്ത മഴവരുത്തിയ കെടുതികള്‍.

ചപ്പില യശോദചേച്ചിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. റോഡില്‍ മുഴുവന്‍ വഴി മരങ്ങള്‍ പൊട്ടി വീണിരിക്കുന്നു.. നാട്ടില്‍ മുഴുവന്‍ നാശം വിതച്ച ഒരു ഇടവ മഴ..എങ്ങും മഴ കെടുതിയെ കുറിച്ചുള്ള സംസാരം മാത്രം..

അപ്പോളാണ് വെടി കണ്ണേട്ട‍ന്ടെ വരവ്..

"ചട പടോ.. പട ചടോ.. രണ്ട് മൂന്നു ചരക്ക് ഇടി.. മാധവി ജനലടച്ചു.."

കണ്ണേട്ടന്‍ വിവരിക്കുകയായിരുന്നു തലേന്ന് താണ്ടവം ആടിയ ഇടവ മഴയെ കുറിച്ച്..

ഒരു നിമിഷം എല്ലാവരും കണ്ണേട്ട‍നെ നോക്കി..

പിന്നീടു ഒരിക്കലും ഇടവ മഴ ആ വഴിക്ക് വന്നില്ല..

എന്നെങ്കിലും 'ചട പടോ.....പട ചടോ' എന്ന ഇടവപ്പാതിയിലെ മഴ ഒന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ